Connect with us

Kerala

ബാബാ രാംദേവിനെതിരെ ഇന്ന് ദേശവ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി | ആധുനിക വൈദ്യാസ്ത്രം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ വിവാദ യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ന് ഡാക്ടര്‍മാരുടെ ദേശവ്യാപക പ്രതിഷേധം. റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ എഫ് ഒ ആര്‍ ഡി എയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതും പരിഹസിക്കുന്നതുമായ അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയതെന്നും അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ഡോക്ടര്‍മാരുടെ ആവശ്യം. രാംദേവിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണം എന്ന ആവശ്യവുമായി ഐ എം ഐയും രംഗത്തെത്തിയിരുന്നു.