Kerala
ലക്ഷദ്വീപ് പ്രമേയം കേരളത്തിന്റെ അന്തസ്സുയര്‍ത്തി: ഐ എന്‍ എല്‍
 
		
      																					
              
              
            കോഴിക്കോട് | ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കാവിവല്‍ക്കരണത്തെയും കോര്‍പ്പറേറ്റ് അജണ്ടയെയും തുറന്നെതിര്‍ത്തും അപലപിച്ചും കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയ നടപടി കേരളത്തിന്റെ അന്തസ്സുയര്‍ത്തുന്നതും മതേതര പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പ്രസ്താവിച്ചു.
വികലവും വിഭാഗീയവുമായ നടപടികളിലൂടെ ദ്വീപില്‍ അശാന്തി പടര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ദ്വീപില്‍ നിന്നും പറഞ്ഞു വിടണമെന്നാവശ്യം കേരളത്തിന്റെ പൊതുവികാരമാണ്. ഇക്കാര്യം ശക്തമായി ഉയര്‍ത്തിപ്പിടിച്ച മുഖ്യമന്ത്രി മുഴുവന്‍ കേരളീയരുടെയും അഭിനന്ദനമര്‍ഹിക്കുന്നു. കേരള നിയമസഭയുടെ നിലപാട് ദ്വീപുനിവാസികളെ കേരളത്തോട് കൂടുതലടുപ്പിച്ചിരിക്കുകയാണ് .കേരളത്തിന്റെ മാതൃകയില്‍ തമിഴ്‌നാട് നിയമസഭയും സമാനമായ പ്രമേയം പാസ്സാക്കുകയാണെങ്കില്‍ ആ നടപടി രാജ്യത്തെ മതേതര കൂട്ടായ്മയെ ശക്തിപ്പെടുത്തുമെന്ന് അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

