Connect with us

Kerala

മെഴുവേലിയില്‍ റെയ്ഡില്‍ 1250 ലിറ്റര്‍ കോട പിടികൂടി

Published

|

Last Updated

പത്തനംതിട്ട | ഇലവുംതിട്ട പോലീസും പത്തനംതിട്ട എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മെഴുവേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ആലക്കോട് കുറുമുട്ടത്തെ കണ്ടത്തിലും ഒഴിഞ്ഞ പറമ്പുകളിലും കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്. ഒരാഴ്ചയായി പോലീസും എക്‌സൈസും സ്റ്റേഷന്‍ പരിധിയില്‍ റെയ്ഡ് നടത്തിവരികയാണ്. നാല് മണിക്കൂര്‍ നീണ്ട ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇന്നത്തെത്.

കഴിഞ്ഞ ദിവസങ്ങളിലും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലത്ത് വ്യാജ ചാരായ വില്‍പ്പനക്ക് സാമൂഹ്യവിരുദ്ധര്‍ തയാറെടുക്കുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു.

എസ് എച്ച് ഒ എം രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം എഎസ്‌ഐമാരായ ബിനോജ് ജെ, രാജശേഖരന്‍ നായര്‍, പോലീസുദ്യോഗസ്ഥരായ കെ എസ് സജു, സന്തോഷ് കുമാര്‍, എസ് അന്‍വര്‍ഷ, താജുദീന്‍, എസ് ശ്രീജിത്ത്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാജേഷ്, പി കെ അനില്‍കുമാര്‍, എക്‌സൈസ് ഉദ്യോഗസ്ഥരായ അജിത്, അനിഷ്, ജയശങ്കര്‍, ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Latest