Connect with us

Fact Check

#FACTCHECK: കോഴിയിറച്ചി ബ്ലാക്ക് ഫംഗസിന് കാരണമാകുമോ?

Published

|

Last Updated

കൊവിഡിന് പുറമെ ബ്ലാക്ക് ഫംഗസ് കൂടി സാധാരണ ജനങ്ങളുടെ ആശങ്കക്ക് കാരണമായിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് വരാതിരിക്കാന്‍ കോഴിയിറച്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുതെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം: കോഴി ഫാമുകള്‍ കാരണം ബ്ലാക്ക് ഫംഗസ് പടരുന്നു. കുറച്ചു ദിവസത്തേക്ക് ഫാം ചിക്കന്‍ കഴിക്കരുത്. രോഗം പകരുന്ന പ്രദേശമായി കോഴി ഫാമുകളെ പഞ്ചാബ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നു. (ദേശീയ മാധ്യമമായ എന്‍ ഡി ടി വി വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടോടു കൂടിയാണ് പ്രചാരണം).

വസ്തുത: ഇത്തരമൊരു വാര്‍ത്ത എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സ്‌ക്രീന്‍ഷോട്ട് കൃത്രിമമായി നിര്‍മിച്ചതാണ്. പഞ്ചാബിലെ ലുധിയാനയില്‍ കോഴി ഫാമില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തുവെന്ന എന്‍ ഡി ടി വിയുടെ വാര്‍ത്തയില്‍ കൃത്രിമം ചെയ്താണ് വ്യാജ പ്രചാരണം. മാത്രമല്ല, ബ്ലാക്ക് ഫംഗസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ മൃഗങ്ങളില്‍ നിന്നോ പകരുകയില്ല. അഥവ, പകര്‍ച്ചവ്യാധിയല്ല.

---- facebook comment plugin here -----

Latest