Connect with us

Organisation

കണ്ടംപ്ലേഷന്‍ ക്യാമ്പ് സമാപിച്ചു

Published

|

Last Updated

തൃശൂര്‍ | സെക്ടർ ഘടക ശാക്തീകരണത്തിന്റെ ഭാഗമായി എസ്‌ എസ്‌ എഫ് തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കണ്ടംപ്ലേഷൻ ക്യാമ്പ് സമാപിച്ചു.

നാലു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എസ്‌ എസ്‌ എഫ് ദേശീയ പ്രവർത്തക സമിതി അംഗം അബ്ദുൽ മജീദ് അരിയല്ലൂർ, സംസ്ഥാന പ്രസിഡണ്ട്‌ കെ വൈ നിസാമുദ്ധീൻ ഫാളിലി, സംസ്ഥാന സെക്രട്ടറിമാരായ സി ആര്‍ കുഞ്ഞു മുഹമ്മദ്‌, കെ ബി ബഷീർ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് സംഘടിച്ചാൽ സമൂഹത്തിലെ അരുതായ്മക്കളെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ക്യാമ്പ് വിലയിരുത്തി. 46 സെക്ടറുകളിൽ നിന്ന് 200 പ്രതിനിധികൾ സംബന്ധിച്ചു.