Connect with us

Kerala

ടി പിയുടെ ചിത്രം ധരിച്ച് സത്യപ്രതിജ്ഞ: കെ കെ രമക്കെതിരെ നടപടിയുണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം | ടി പി ചന്ദ്രശേഖരന്റെ ചിത്രം ധരിച്ച് സത്യപ്രതിജ്ഞക്കെത്തിയ കെ കെ രമക്കെതിരെ നടപടി യില്ല. ചട്ടലംഘനമുണ്ടെങ്കിലും പുതിയ അംഗമെന്ന നിലയില്‍ നടപടി വേണ്ടെന്നാണ് തീരുമാനം.

സാരിയില്‍ ടി പി ചന്ദ്രശേഖരന്റെ ചിത്രം ധരിച്ച് രമ എത്തിയതിനെതിരെ സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. ചട്ടലംഘനമുണ്ടോയെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നായിരുന്നു പരാതിയോടുള്ള സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രതികരണം.

---- facebook comment plugin here -----

Latest