Connect with us

Kerala

കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധം; നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

Published

|

Last Updated

കവരത്തി | ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങളില്‍ കണ്ടെത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍, പ്രതിഷേധം കാണാനെത്തിയ ആളുകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ 23 പേരെ റിമാന്‍ഡ് ചെയ്ത് കില്‍ത്താനിലെ ഓഡിറ്റോറിയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡം പാലിച്ച് ഇവരെ താമസിപ്പിക്കാന്‍ സെല്ലുകളില്‍ സൗകര്യമില്ലാത്തതിനാലാണിത്.

 

Latest