Connect with us

Kozhikode

ലക്ഷദ്വീപിനെ വില്‍ക്കാന്‍ അനുവദിക്കില്ല; താക്കീതായി എസ് വൈ എസ് നില്‍പ്പുസമരം

Published

|

Last Updated

നിൽപ്പു സമരത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ പങ്കുചേര്‍ന്നപ്പോള്‍

കോഴിക്കോട് | ലക്ഷദ്വീപിനെ വില്‍ക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ നിൽപ്പു സമരത്തില്‍ പ്രതിഷേധമിരമ്പി.

ജില്ലാ-സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് നേതാക്കളും പ്രവര്‍ത്തകരും കുട്ടികളോടൊപ്പം പ്രതിഷേധ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ച് സമരത്തില്‍ പങ്കാളികളായി.
അതിക്രമങ്ങള്‍ നേരിടുന്ന ലക്ഷദ്വീപ് ജനതക്കൊപ്പം കൈകോര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിൽപ്പു സമരം സംഘടിപ്പിച്ചത്.

ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രദേശത്തെ നേതാക്കള്‍ക്കൊപ്പവും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി തളീക്കരയിലെ വസതിയില്‍ വെച്ചും സമരത്തില്‍ പങ്കുചേര്‍ന്നു. ജില്ലാ പ്രസിഡന്റ് അബ്ദുര്‍റശീദ് സഖാഫി ബാലുശ്ശേരി അറപ്പീടികയിലും ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍കലാം മാവുരിലും നിൽപ്പ് സമരം നടത്തി.
മുനീര്‍ സഖാഫി പാറക്കടവ് ദാറുല്‍ ഹുദയില്‍ വെച്ച് സര്‍ക്കിള്‍ ഭാരവാഹികള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ജില്ലാ ഭാരവാഹികള്‍ ബേപ്പൂരിലെ ലക്ഷദ്വീപ് സബ് ഡിവിഷനല്‍ ഓഫീസിന് മുമ്പിലും സമരം സംഘടിപ്പിച്ചിരുന്നു.

Latest