Connect with us

Kerala

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍: റീജ്യണല്‍ ഓഫീസ് സഊദിയില്‍

Published

|

Last Updated

ദമാം | ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ (യു എന്‍ ഡബ്ല്യു ടി ഒ) മിഡില്‍ ഈസ്റ്റിലെ ആദ്യ റീജിയണല്‍ ഓഫീസ് സഊദി തലസ്ഥാനമായ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാമ്പത്തിക വളര്‍ച്ച, സമഗ്ര വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിലൂടെ മേഖലയില്‍ മികച്ച അവസരങ്ങലൊരുക്കി ശക്തമായ ടൂറിസ-വ്യവസായ വളര്‍ച്ചയാണ് സഊദി അറേബ്യ ലഷ്യമിടുന്നതെന്ന് സഊദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ഗ്രാമീണ ടൂറിസം വികസനത്തിന്റെ വളര്‍ച്ചക്ക് ഇത് കൂടുതല്‍ സഹായകരമാവും. 2020 സെപ്റ്റംബറില്‍ ജ്യോര്‍ജിയയില്‍ നടന്ന യു എന്‍ ഡബ്‌ള്യു ടി ഒ യോഗത്തിലാണ് സഊദിയില്‍ മേഖല ഓഫീസ് സ്ഥാപിക്കാന്‍ അനുമതി നല്‍കിത്. മിഡില്‍ ഈസ്റ്റിലെ മേഖലയിലെ 16 രാജ്യങ്ങളാണ് റീജ്യണല്‍ ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്നത്.
യു എന്ന് കീഴിയിലാണ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിച്ച് വരുന്നത്. നിലവില്‍ 155 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങള്‍.

റിയാദില്‍ നടന്ന ചടങ്ങില്‍ യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ സൂറബ് പോളോളികാഷ്വിലി, ഹൈഫ അല്‍-സ സഊദ് രാജകുമാരി ,ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

Latest