Connect with us

Kerala

പ്രതികാര നപടി തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍; സ്വകാര്യ വാഹനങ്ങള്‍ക്ക് പെട്രോളിന് വിലക്ക്

Published

|

Last Updated

കല്‍പേനി | ലക്ഷദ്വീപില്‍ പ്രതികാര നടപടി തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍. കല്‍പേനിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്നാണ് പുതിയ ഉത്തരവ്. പ്രെട്രോള്‍ വിതരം ചെയ്യുന്ന കോഓപറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റികളില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചു.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്തും മേല്‍ അധികാരികളുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പെട്രോള്‍ വില്‍പ്പന ഉണ്ടായിരിക്കില്ലെന്നാണ് കല്‍പേനി ദ്വീപ് കോഓപറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി സെക്രട്ടറി ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്.

വ്യാപക പ്രതിഷേധം തുടരുന്നതിനിടയിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനംപ്രതി പുതിയ ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്നത്.

Latest