Connect with us

Kerala

കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് മുറിയെടുത്ത് നല്‍കിയത് ബി ജെ പി ഓഫീസ് സെക്രട്ടറി

Published

|

Last Updated

തൃശൂര്‍ | കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബി ജെ പി ജില്ലാ ഓഫീസ് സെക്രട്ടറിയെന്ന് ധര്‍മരാജന്‍ മൊഴി നല്‍കി. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പരാതിക്കാരന്‍ ഷംജീര്‍ എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക തെളിവ് ലഭിച്ചത്. ഇരുവരേയും ആറര മണിക്കൂറാണ് തൃശ്ശൂര്‍ പോാലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് പൂര്‍ത്തിയായത്.

ആര്‍ എസ് എസ് പ്രവര്‍ത്തകനും പണം നഷ്ട്ടപ്പെട്ട വാഹനത്തിന്റെ ഉടമയുമായ ധര്‍മരാജനും, ഡ്രൈവര്‍ ഷംജീറും നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യം ചോദിച്ചറിയുന്നതിനാണ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. തൃശൂരില്‍ താമസ സൗകര്യമൊരുക്കിയത് തൃശൂര്‍ ഓഫീസ് സെക്രട്ടറിയാണെന്ന് ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഓഫീസ് സെക്രട്ടറി സതീശന്റെ മൊഴി വരും ദിവസങ്ങളിലെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല. എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ധര്‍മ്മരാജിന്റെ പ്രതികരണം.

 

 

---- facebook comment plugin here -----

Latest