Connect with us

Kerala

ലക്ഷദ്വീപ് പ്രശ്‌ന പരിഹാരത്തിന് സ്റ്റിയറിംഗ് കമ്മിറ്റി; ശനിയാഴ്ച വീണ്ടും സര്‍വകക്ഷി യോഗം

Published

|

Last Updated

കവരത്തി | ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഐക്യകണ്ഠേന ഒന്നിച്ച് നിന്ന് പോരാടാനും യോഗം തീരുമാനിച്ചു. ശനിയാഴ്ച സംയുക്ത സമിതി രൂപീകരിക്കും. സമിതി രൂപീകരിച്ച് കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയ ലേബലുകളുണ്ടാവില്ല. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ ഇന്റര്‍നെറ്റ് പ്രതിസന്ധി കാണരം എല്ലാ പാര്‍ട്ടികള്‍ക്കും പങ്കെടുക്കാനായില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ച വെെകീട്ട് വീണ്ടും യോഗം ചേരും.

മുൻ ചീഫ് കൗണ്‍സലറും ലക്ഷദ്വീപ് വഖഫ് ബോഡ് ചെയ൪മാനുമായ യൂ സി കെ തങ്ങൾ ദ്വീപിനെ സഹായിച്ച മാധ്യമങ്ങൾക്കും സ്നേഹനിധികളായ കേരളീയ൪ക്കും നന്ദി പ്രകടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അലി അക്ബ൪ കളക്ട൪ അസ്ക൪ അലിയുടെ വ്യാജ പ്രസ്താനകളെക്കുറിച്ച് യോഗത്തിന്റെ ശ്രദ്ധ കൊണ്ടുവന്നു.  മുഹമ്മദ് ഫൈസൽ എംപി നിയമനടപടികൾ ആരംഭിക്കുന്നതിനെക്കുറിച്ചും അഡ്വക്കറ്റ് ഹംദുള്ള സയീദ് അതോടൊപ്പം മറ്റുവഴികളും കൂടി ആലോചിക്കണമെന്നും ച൪ച്ചയിൽ അഭിപ്രായപ്പെട്ടു.

ജനപ്രതിനിധികളായ ചീഫ് കൗണ്‍സില൪, മെമ്പ൪ ഓഫ് പാ൪ലെമെന്റ് എന്നിവരെ സംയുക്ത സമിതി ചെയ൪മാൻ, കോ-ചെയ൪മാനാക്കണമെന്ന ആവശ്യവും ച൪ച്ച ചെയ്തെങ്കിലും ദ്വീപിലെ മോശം ഇന്റർനെറ്റ് കണക്ഷൻ കാരണം എല്ലാ പാർട്ടി പ്രതിനിധികൾക്കും പങ്കെടുക്കാൻ പറ്റാത്തതിനാൽ അത് ജനാധിപത്യ രീതിയല്ലെന്ന് എംപി മുഹമ്മദ് ഫൈസൽ അഭിപ്രായപ്പെട്ടു.

ബിജെപി പ്രതിനിധി മുഹമ്മദ് കാസിം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് കേരള ഘടകത്തിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ച൪ച്ചയിൽ ഒരു വിഷയത്തിലും എതിരഭിപ്രായം ഉണ്ടായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മുഖ്യ കോ൪ഡിനേറ്റ൪ ഡോക്ട൪ സാദിഖ് സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest