Connect with us

National

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് നേതാക്കള്‍;ഡല്‍ഹി അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകരെത്തും

Published

|

Last Updated

ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി | കര്‍ഷക സമരം ആറ് മാസം പിന്നിടവെ വിജയം കാണാതെ സമരത്തില്‍നിന്നും പിന്മാറില്ലെന്ന് നേതാക്കള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു.

സംയമനത്തിനുള്ള അവസരങ്ങള്‍ കര്‍ഷകര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അത് കേന്ദ്രസര്‍ക്കാര്‍ വിനിയോഗിച്ചില്ല. കൊവിഡ് വ്യാപനത്തിനിടയിലും സമരം ചെയ്യാന്‍ ഇടയാക്കുന്നത് സര്‍ക്കാര്‍ സമീപനമാണ്. വസ്തുതാപരമായ വിഷയങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ചര്‍ച്ചയ്ക്ക് പോലും തയാറാകുന്നില്ലെന്നും രാകേഷ് ടികായത് പറഞ്ഞു.

നിയമം പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഇന്നുമുതല്‍ ഡല്‍ഹിയിലെ ആറ് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കര്‍ഷകര്‍ എത്തുകയും സമരം ആദ്യഘട്ടത്തിലേതിന് സമാനമായി കടുപ്പിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്‌

Latest