Connect with us

Gulf

സഊദിയും റഷ്യയും സംയുക്ത ബഹിരാകാശ ദൗത്യത്തിന്

Published

|

Last Updated

റിയാദ്/മോസ്‌കോ | സഊദിയും റഷ്യയും സംയുക്ത ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുന്നു. സഊദി അറേബ്യയില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം റഷ്യയില്‍ ആരംഭിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് പരിശീലനം.

ബഹിരാകാശ പദ്ധതിക്കായി 2.1 ബില്യണ്‍ ഡോളറാണ് സഊദി അറേബ്യ നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളായ റഷ്യയും സഊദിയും ആദ്യമായാണ് സംയുക്ത ബഹിരാകാശ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ നോവാക് സര്‍ക്കാര്‍ പറഞ്ഞു.

Latest