Connect with us

First Gear

2021 ജി എല്‍ എ രാജ്യവിപണിയിലെത്തിച്ച് മെഴ്‌സിഡസ് ബെന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി | 2021 ജി എല്‍ എ എസ് യു വി ഇന്ത്യന്‍ വിപണിയില്‍ ഇറക്കി മെഴ്‌സിഡസ് ബെന്‍സ്. 42.1 ലക്ഷം മുതല്‍ 57.3 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ നിര്‍മിച്ച മൂന്നാമത്തെ എ എം ജി കൂടിയാണിത്.

മെഴ്‌സിഡസ് ജി എല്‍ എ 220ഡി 4മാറ്റിക് എസ് യു വിക്ക് 46.7 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതിനേക്കാള്‍ 1.6 ലക്ഷം രൂപ കുറവാണ് ബേസ് മോഡലായ ജി എല്‍ എ 200ന്. ജി എല്‍ എയുടെ വില ജൂലൈ ഒന്ന് മുതല്‍ ഒന്നര ലക്ഷം വരെ കൂടുമെന്ന് കമ്പനി അറിയിച്ചു.

മെഴ്‌സിഡസിന്റെ വമ്പന്‍ എസ് യു വികളായ ജി എല്‍ സി, ജി എല്‍ ഇ പോലുള്ളവയുടെ കാഴ്ചയാണ് ജി എല്‍ എക്കുമുള്ളത്. 1.3 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനുകളാണ് ജി എല്‍ എയുടെത്. ജി എല്‍ എ 35 എ എം ജിയുടെത് 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്.

Latest