Kerala
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്
തിരുവനന്തപുരം | ഒ എന്‍ വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു അര്‍ഹനായി. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പ്രഭാവര്‍മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരുടെ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
40 വര്‍ഷത്തോളമായി ചലച്ചിത്ര ഗാനരചനാ രംഗത്തുള്ള വൈരമുത്തു 7,500ല്‍ പരം ഗാനങ്ങളുടെ രചയിതാവാണ്. വൈരമുത്തുവിന് 2003 ല്‍ പത്മശ്രീയും 2014 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.
---- facebook comment plugin here -----



