Connect with us

Kerala

കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാമിനെ നിയമിച്ചു. കിഫ്ബി സിഇഒ സ്ഥാനത്തും കെ എം ഏബ്രഹാം തുടരും. നേരത്തെ വിവാദത്തില്‍പെട്ട സി എം രവീന്ദ്രന്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് തുടരും.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി മിക്കവരെയും നിലനിറുത്തിയിട്ടുണ്ട്. സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായര്‍ തുടരും. ശാസ്ത്ര ഉപദേഷ്ടാവായിരുന്ന എം സി ദത്തനെ സയന്‍സ് മെന്ററായി നിയമിച്ചു. മീഡിയ സെക്രട്ടറിയായി എന്‍ പ്രഭാവര്‍മയെയും പ്രസ് സെക്രട്ടറിയായി പി എം മനോജിനെയും നിയമിച്ചു.

1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെ എം ഏബ്രഹാം ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷമാണു കിഫ്ബി സിഇഒയായി നിയമിതനായത്. കേരള സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിംഗില്‍ ബിടെകും കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് എംടെകും കെ എം ഏബ്രഹാം നേടി. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 2008 മുതല്‍ 2011 വരെ സെബി അംഗമായിരുന്നു

Latest