National
കൊവിഡിന് പുറമെ ബ്ലാക് ഫംഗസും മഹാരാഷ്ട്രയെ കീഴടക്കുന്നു; മരണം 120 ആയി

മുംബൈ | മഹാരാഷ്ട്രയില്‍ കൊവിഡിന് പിന്നാലെ ബ്ലാക് ഫംഗസ് (മ്യൂകോര്‍മൈക്കോസിസ്) രോഗബാധയും പിടിമുറുകകുന്നു. ബ്ലാക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 120 പേര്‍ മരിച്ചു. ആകെ 2113 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 1780 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 213 രോഗികള്‍ സുഖം പ്രാപിച്ചു.
പൂനെ, നാന്ദേഡ്, മുംബൈ എന്നിവിടങ്ങളിലാണ് ബ്ലാക് ഫംഗസ് രോഗബാധ കൂടുതലായുള്ളത്. പൂനെയില്‍ ഇതുവരെ 620 രോഗികളെ കണ്ടെത്തി, അതില്‍ 27 പേര്‍ മരിച്ചു. 143 രോഗികളെയാണ് നാന്ദേഡില്‍ കണ്ടെത്തിയത്. അതില്‍ 22 പേര്‍ മരിച്ചു. മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത 118 രോഗികളില്‍ അഞ്ച് പേര്‍ മരിച്ചു. മുംബൈ സബര്‍ബനില്‍ 40 രോഗികളെ കണ്ടെത്തി. ആറ് 6 പേര്‍ മരിച്ചു.
താനെയില്‍ 75 പേര്‍ക്കാണ് ബ്ലാക് ഫംഗസ് പിടിപെട്ടത്. അതില്‍ 10 പേര്‍ മരിച്ചു. ബീഡില്‍ 69 രോഗികളില്‍ 8 പേര്‍ മരിച്ചു. 54 രോഗികളുള്ള സോളാപൂരില്‍ 7 പേര്‍ മരിച്ചു. 49 രോഗികളെയാണ് കോലാപ്പൂരില്‍ കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ മരിച്ചു.