Connect with us

Science

ചന്ദ്രഗ്രഹണം മെയ് 26ന്; ഇന്ത്യയില്‍ എവിടെ ദൃശ്യമാകും?

Published

|

Last Updated

ബുധനാഴ്ച സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ ദൃശ്യമാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലുമാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക.

ചന്ദ്രോദയം മുതല്‍ കുറഞ്ഞ സമയത്തേക്കാണ് ചന്ദ്രഗ്രഹണം കാണാനാകുക. വൈകിട്ട് 5.38 മുതല്‍ 6.21 വരെയാണ് ചന്ദ്രഗ്രഹണം ഇന്ത്യയിലെ വിവിധ നഗരങ്ങളിലുണ്ടാകുക.

അഗര്‍ത്തല, ഐസ്വാള്‍, കൊല്‍ക്കത്ത, ചിറാപുഞ്ചി, കൂച്ച് ബെഹാര്‍, ഡയമണ്ട് ഹാര്‍ബര്‍, ദിഗ, ഗുവാഹത്തി, ഇംഫാല്‍, ഇറ്റാനഗര്‍, കോഹിമ, ലുംഡിംഗ്, മാള്‍ഡ, നോര്‍ത്ത് ലാഖിംപൂര്‍, പാരാദീപ്, പാശിഘട്ട്, പോര്‍ട്ട് ബ്ലെയര്‍, പുരി, ഷില്ലോംഗ്, സിബ്‌സാഗര്‍, സില്‍ച്ചാര്‍ എന്നീ നഗരങ്ങളിലാണ് ചന്ദ്രഗ്രഹണം കാണാനാകുക. ഇതില്‍ പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ യാസ് ചുഴലിക്കാറ്റ് കാരണം ചാന്ദ്രഗ്രഹണം കാണാന്‍ സാധിക്കില്ല.

---- facebook comment plugin here -----

Latest