Connect with us

Kerala

ഭാര്യയുടെ ആത്മഹത്യ; നടന്‍ ഉണ്ണി രാജന്‍ പി ദേവ് അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ നടന്‍ ഉണ്ണി രാജന്‍ പി ദേവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരേതനായ നടന്‍ രാജന്‍ പി ദേവിന്റെ മകനാണ് ഉണ്ണി രാജന്‍. കേസില്‍ ഉണ്ണിയുടെ മാതാവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്‍ വട്ടപ്പാറ പോലീസില്‍ നല്‍കിയ പരാതിയിലാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് ഉണ്ണി രാജനെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ഉണ്ണിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതി ഭാര്യയുമായി ഒരുമിച്ച് താമസിച്ചിരുന്ന കാക്കനാട് ഫ്‌ളാറ്റില്‍ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

മരിക്കുന്നതിന് മുമ്പ് ഉണ്ണിക്കും കുടുംബത്തിനുമെതിരെ പ്രിയങ്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയെ മര്‍ദിക്കുന്നതിന്റെ ദ്യശ്യങ്ങള്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ പോലീസിന് നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ ഉണ്ണി തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് പ്രിയങ്കയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞാഴ്ച അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയതിന്റെ പിറ്റേന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദിക്കാറുണ്ടെന്ന് പരാതിയിലുണ്ട്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഉണ്ണിയുടെയും പ്രിയങ്കയുടെയും വിവാഹം.

Latest