Connect with us

National

ഇന്ത്യയിലെ രണ്ടാം കൊവിഡ് തരംഗത്തിന്‌ പിന്നില്‍ ചൈന: ബി ജെ പി നേതാവ്

Published

|

Last Updated

ഭോപ്പാല്‍ |  ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമുണ്ടായതിന് പിന്നില്‍ ചൈനയുെ വൈറസ് യുദ്ധമാണെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് കൈലാഷ് വജയ് വാര്‍ഗിയ. ചൈനയുടെ ടൂള്‍കിറ്റാണ് രണ്ടാംതംരഗം. ചൈനയെ ലോകത്ത്ഇന്നേ വരെ എതിര്‍ത്തിട്ടുള്ളത് ഇന്ത്യയും മോദിജിയും മാത്രമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലോകത്തിന് മുന്നില്‍ തരംതാഴ്ത്തുകയാണ് ചൈനയുടെ ലക്ഷ്യം. അതു കൊണ്ടു തന്നെ കോവിഡിന്റെ രണ്ടാം തരംഗം തനിയെ ആവിര്‍ഭവിച്ചതാണോ മറിച്ച് ഇന്ത്യയിലേക്ക് അയച്ചതാണോ എന്ന കാര്യം വിശകലനം ചെയ്യണം. ഈ അവസരത്തില്‍ ഏവരും ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി നിലകൊള്ളണം.

ഇന്ത്യയില്‍ മാത്രമാണ് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിട്ടുള്ളത്. അതേസമയം അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളെ രണ്ടാം തരംഗം ബാധിച്ചിട്ടുമില്ല. അതു കൊണ്ടാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് താന്‍ കരുതുന്നതെന്നും ബി ജെ പി നേതാവ് കൂട്ടിച്ചേര്‍ത്തു.

 

 

Latest