National
യാസ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു; നാളെ കരതൊടും

ന്യൂഡല്‍ഹി| ബംഗാള്‍ ഉള്‍ക്കടലിലുണ്ടയ ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ “യാസ്” ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിതീവ്ര ചുഴലിക്കാറ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്ന യാസ് നാളെ വൈകുന്നേരത്തോടെ ഒഡീഷ -പശ്ചിമ ബംഗാള്‍ തീരത്ത് കരതൊടുമെന്നാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണ്.
ഇന്നും ബുധനാഴ്ചയും മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്ധ്രാ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികള്‍ ഉടന്‍ തന്നെ തീരത്ത് മടങ്ങിയെത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.