Covid19
കൊവിഡ് മരണം കൂടുന്നു; ഇന്നലെ മാത്രം നഷ്ടപ്പെട്ടത് 4454 ജീവനുകള്‍

ന്യൂഡല്‍ഹി| കൊവിഡിന്റെ രണ്ടാംതരഗത്തില്‍ രാജ്യത്ത് കേസുകള്‍ കുറയുന്നു. എന്നാല്‍ മരണംസഖ്യയിലെ വന്‍ വര്‍ധനവ് ആശങ്ക വര്‍ധിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 2,22,315 പുതി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണം ഒരു ദിവസത്തിന് ശേഷം വീണ്ടും നാലായിരത്തിന് മുകളിലെത്തി. ഇന്നലെ 4,454 കൊവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 2,67,52,447ഉം മരണം മൂന്ന് ലക്ഷവും പിന്നിച്ചു.
ഇന്നലെ 302,544 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തര്‍ 2,37,28,011 ആയി ഉയര്‍ന്നു. നിലവില്‍ 27,20,716 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. തമിഴ്‌നാട്ടില്‍ 35,483 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ 26,672 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 1320, കര്‍ണാടകയില്‍ 624, തമിഴ്‌നാട്ടില്‍ 422 മരണങ്ങള്‍ ഇന്നലെയുണ്ടായി.