Connect with us

Kerala

പ്രതിപക്ഷ നേതാവിന് പുറമെ കെ പി സി സി അധ്യക്ഷ സ്ഥാനത്തും മാറ്റം; സുധാകരന് തന്നെ മുന്‍ഗണന

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവായി വി ഡി സതീശനെ നിയമിച്ചതിന് പിന്നാലെ കെ പി സി സി നേതൃ സ്ഥാനത്തും ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി പുതിയ നേതാവിനെ കൊണ്ടുവരാനാണ് നീക്കം. കെ സുധാകരന്റെ പേരാണ് ഏറ്റവും ഒടുവില്‍ ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന ശക്തമായ ഗ്രൂപ്പിസം പൊളിക്കുക എന്നത് കൂടിയാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഗ്രൂപ്പിനതീതമായ നേതൃനിരയാകും പുതുതായി നിലവില്‍ വരിക. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഒഴിയാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് തലപ്പത്ത് തലമുറമാറ്റം വേണമെന്ന ആവശ്യം പാര്‍ട്ടിയുടെ താഴെക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടി മുഖവിലക്ക് എടുത്തുകൊണ്ടാണ് ഹൈക്കമാന്‍ഡ് സമൂല പൊളിച്ചെഴുത്തിന് ഇറങ്ങിത്തിരിക്കുന്നത്. കെ പി സി സി നേതൃ സ്ഥാനത്ത് മാറ്റം വേണമെന്ന് പല നേതാക്കളും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest