Connect with us

National

ഹിമാചല്‍ പ്രദേശില്‍ തുരങ്കം തകര്‍ന്ന് നാല് മരണം

Published

|

Last Updated

ഷിംല | ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ഗര്‍സ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് അപകടം . വെള്ളിയാഴ്ച ആയിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ ആറ് തൊഴിലാളികളാണ് തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. മരിച്ചവരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയാണ്.

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എന്‍എച്ച്പിസിയുടെ ഹൈഡ്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിര്‍മിക്കുന്നത്.

Latest