Covid19
ബ്ലാക്ക് ഫംഗസിനെ കരുതിയിരിക്കണം, പോരാട്ടത്തിന് രാജ്യം തയാറെടുക്കണം: പ്രധാന മന്ത്രി

ന്യൂഡല്‍ഹി | ബ്ലാക്ക് ഫംഗസ് എന്ന ഭീഷണിക്കെതിരായ പോരാട്ടത്തിന് രാജ്യം തയാറെടുക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയെ കരുതിയിരിക്കണം. വരണാസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
ബ്ലാക്ക് ഫംഗസ് എന്ന വെല്ലുവിളിയെ ചെറുത്ത് തോല്‍പ്പിക്കണം. കൊവിഡിനെതിരായ വാക്സിനേഷനെ ജനകീയ പോരാട്ടമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം കൊവിഡ് ബാധിച്ച് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിച്ചു. രോഗമുണ്ടെങ്കില്‍ അവിടെ ചികിത്സയുമുണ്ട് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും പ്രധാന മന്ത്രി പറഞ്ഞു.
---- facebook comment plugin here -----