Connect with us

Covid19

സത്യപ്രതിജ്ഞാ വേദിയെ വാക്‌സീന്‍ വിതരണ കേന്ദ്രമാക്കി

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദി കൊവിഡ് വാക്സിന്‍ വിതരണ കേന്ദ്രമാക്കി മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ഇവിടുത്തെ പന്തല്‍ പൊളിച്ചിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ ഇവിടെ വാക്സിന്‍ വിതരണം ആരംഭിക്കുകയായിരുന്നു. 18 മുതല്‍ 45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനാണ് നടക്കുന്നത്. ഇന്ന് 150 പേര്‍ക്കാണ് ഇവിടെ നിന്ന് വാക്‌സീന്‍ നല്‍കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ തയാറാക്കിയതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതിനുള്ള മറുപടി കൂടിയായാണ് സര്‍ക്കാര്‍ ഇവിടം വാക്‌സീന്‍ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്.

Latest