Ongoing News
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് പൊതുഭരണവും ആഭ്യന്തരവും ഐ ടിക്കും പുറമെ കൂടുതല്‍ വകുപ്പുകള്‍. പരിസ്ഥിതിയും പ്രവാസികാര്യവും നവ്യൂനപക്ഷ ക്ഷേമവും മുഖ്യമന്ത്രി നിയന്ത്രിക്കും.
വി അബ്ദുറഹ്മാന് കായികവും വഖ്ഫും ഒപ്പം റെയില്‍വേയും ലഭിച്ചു. ഫിഷറീസ്, സാംസ്‌ക്കാരിക വകുപ്പിന് പുറമേ സജി ചെറിയാന് യുവജന കാര്യവും നല്‍കി. വീണാ ജോര്‍ജിന് ആരോഗ്യ വകുപ്പിന് പുറമെ വനിതാ ശിശുക്ഷേമവും ലഭിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനാണ് ലീഗല്‍ മെട്രോളജി വകുപ്പ്.
ഉന്നത വിദ്യാഭ്യാസ മന്ത്ര ആര്‍ ബിന്ദുവിന് സാമൂഹിക സുരക്ഷയുടെ ചുമതല കൂടിയുണ്ട്. കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ഈ വകുപ്പ് ആരോഗ്യ മന്ത്രിക്കായിരുന്നു.
---- facebook comment plugin here -----