Connect with us

Kerala

മുഖ്യമന്ത്രി ഉള്‍പ്പെടെ 15 പേരുടെ സത്യപ്രതിജ്ഞ സഗൗരവം; അഞ്ച് പേർ ദൈവനാമത്തില്‍; ദേവർകോവിൽ അല്ലാഹുവിൻെറ നാമത്തിൽ

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 15 പേര്‍ സത്യവാചകം ചൊല്ലിയത് സഗൗരവം. അഞ്ച് പേർ ദൈവനാമത്തിലും ഐഎൻഎൽ പ്രതിനിധി അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞയെടുത്തു.

ഘടക കക്ഷി മന്ത്രിമാരില്‍ കെ രാജനും എ കെ ശശീന്ദ്രനും ഒഴികെയുള്ളവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടക കക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവരും സി പി എം മന്ത്രിമാരായ വി അബ്ദുര്‍റഹ്മാന്‍, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. അഹമ്മദ് ദേവർ കോവിലാണ് അല്ലാഹുവിൻെറ നാമത്തിൽ പ്രതിജ്ഞ എടുത്തത്.

ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍ എന്നിവര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

Latest