Fact Check
#FACTCHECK: ഫലസ്തീന്‍ നരനായാട്ടിനിടെ നെതന്യാഹുവിനെ സഊദി കിരീടാവകാശി വിളിച്ച് സൗഹൃദം പങ്കിട്ടുവോ?

ഫലസ്തീനില്‍ നൂറുകണക്കിന് പേരെ കൊല്ലുന്ന ഘട്ടത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വീഡിയോ കോള്‍ ചെയ്തുവെന്ന വ്യാപക പ്രചാരണമുണ്ട്. മൊബൈല്‍ ഫോണ്‍ പിടിച്ച് വീഡിയോ കോള്‍ ചെയ്യുന്ന നെതന്യാഹുവിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം.
അവകാശവാദം: മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നെതന്യാഹു വീഡിയോ കോളില്‍ സൗഹൃദം പങ്കുവെച്ച് സംസാരിക്കുന്നു. സസന്തോഷത്തോടെയായിരുന്നു സംസാരം. ഇസ്‌റാഈലാണ് വീഡിയോ ചോര്‍ത്തിയത്.
വസ്തുത: നെതന്യാഹു സംസാരിക്കുന്നത് സഊദി കിരീടാവകാശിയുമായല്ല. മറിച്ച് ഇസ്‌റാഈലിന്റെ പക്ഷം പിടിച്ച് സംസാരിക്കുന്ന സഊദി ബ്ലോഗര്‍ മുഹമ്മദ് സഊദുമായാണ് നെതന്യാഹു ഫേസ്‌ടൈമം ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയം ആശംസിക്കാനാണ് ബ്ലോഗര്‍ വിളിച്ചത്. ഇതില്‍ കൃത്രിമം ചെയ്താണ് കിരീടാവകാശിയാണെന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്.