Kerala
കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത സ്വാഗതാര്‍ഹം; നിലവിലെ പാത സംരക്ഷിക്കപ്പെടണം: ഖലീല്‍ തങ്ങള്‍

മലപ്പുറം | പ്രധാന നഗരങ്ങളും ജനവാസ മേഖലകളും ഒഴിവാക്കിയുള്ള കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ നിലവിലെ കോഴിക്കോട്-രാമനാട്ടുകര-പെരിന്തല്‍മണ്ണ-പാലക്കാട് (966) ദേശീയ പാത സംരക്ഷിക്കപ്പെടണമെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.
പുതിയ പാത യാഥാര്‍ത്ഥ്യമാകലോടെ നിലവിലെ പാതയെ തരംതാഴ്ത്തരുത്. ജില്ലാ കാര്യാലയങ്ങള്‍, എയര്‍പോര്‍ട്ട്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന ഹോസ്പിറ്റലുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് നിലവിലെ പാത. ഈ പാതയെ ദേശീയ പാതയായി നില നിര്‍ത്തണമെന്നും ജനപ്രതിനിധികളും ഉത്തരവാദിത്തപ്പെട്ടവരും ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയം മലപ്പുറം ലോക്‌സഭാ എം.പി അബ്ദുസ്സമദ് സമദാനി, ഉബൈദുള്ള എം.എല്‍.എ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.