Ongoing News
കെ രാജന് സമർപ്പണത്തിനുള്ള അംഗീകാരം

തൃശൂർ | തുടർച്ചയായി രണ്ട് തവണ ആരെയും വാഴിച്ച ചരിത്രമില്ലാത്ത ഒല്ലൂരിൽ ആ ചരിത്രം തിരുത്തിക്കുറിച്ചാണ് കെ രാജൻ മന്ത്രി പദവിയിലെത്തുന്നത്. നിയമസഭയിലെ അനുഭവസമ്പത്തും യുവജന പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ച പരിചയവുമെല്ലാം മന്ത്രിയെന്ന നിലയിലുള്ള രാജന്റെ തുടർപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവും. അന്തിക്കാട്ടെ വിപ്ലവമണ്ണിൽ ജനിച്ച് വളർന്ന രാജൻ കർമം കൊണ്ട് ഒല്ലൂരിന്റെ പ്രിയങ്കരനായി മാറുകയായിരുന്നു. കഴിഞ്ഞ തവണ എം എൽ എ എന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് രാജനെ ജനപ്രിയനാക്കിയത്.
---- facebook comment plugin here -----