Connect with us

Kannur

മര്‍കസ് നിധി; കണ്ണൂര്‍ , കാസര്‍കോട്് ജില്ലാ സമ്പൂര്‍ണ്ണ സംഗമങ്ങള്‍ നടന്നു

Published

|

Last Updated

കണ്ണൂര്‍ | മര്‍കസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട മര്‍കസ് നിധി ജില്ലകളിലെ മുഴുവന്‍ യൂണിറ്റുകളിലും പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പ്രാസ്ഥാനിക സമ്പൂര്‍ണ്ണ സംഗമം ഓണ്‌ലൈനില്‍ നടന്നു. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്. എസ്. എഫ് ജില്ലാ , സോണ്‍, ഡിവിഷന്‍ ഭാരവാഹികള്‍ സംബന്ധിച്ചു. മുഴുവന്‍ യൂണിറ്റുകളിലും പ്രവര്‍ത്തനം സജീവക്കാന്‍ ഉദ്ദേശിച്ചു സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് തലങ്ങള്‍ക്കായി പദ്ധതികള്‍ മീറ്റിങ്ങുകളില്‍ ആവിഷ്‌കരിച്ചു.

കണ്ണൂര്‍ ജില്ലാ സംഗമം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം അധ്യക്ഷത വഹിച്ചു. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി വിഷയാവതരണം നടത്തി. പ്രഫ.യു.സി അബ്ദുല്‍ മജീദ്, അലിക്കുഞ്ഞി ദാരിമി, അബ്ദു ലത്വീഫ് സഅദി പഴശ്ശി, എം.കെ. ഹാമിദ് മാസ്റ്റര്‍, ആര്‍.പി ഹുസൈന്‍, കെ അബ്ദുറഷീദ് നരിക്കോട്, അബ്ദുറശീദ് ദാരിമി, വി.വി അബൂബക്കര്‍ സഖാഫി, ടി.പി അബൂബക്കര്‍ ഹാജി, കെ.എം.അബ്ദുല്ലക്കുട്ടി ബാഖവി, ബി.എ അലി മൊഗ്രാല്‍, കെ.അബ്ദുറശീദ്, അബ്ദുറശീദ് സഖാഫി മെരുവമ്പായി, അനസ് അമാനി അല്‍ കാമിലി, എന്‍ സകരിയ്യാ മാസ്റ്റര്‍, നിസാര്‍ അതിരകം, മുനവ്വിര്‍ അമാനി സംബന്ധിച്ചു.

കാസര്‍കോഡ് ജില്ലാ നേതൃ സംഗമത്തില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, കട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മര്‍സൂഖ് സഅദി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പാലം, കാന്താല്‍ സൂപ്പി മദനി, ജമാലുദ്ധീന്‍ സഖാഫി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest