Kerala
നന്നായി പ്രവര്‍ത്തിക്കാനായി; പിന്തുണക്കും സ്‌നേഹത്തിനും നൂറു നൂറു നന്ദി: കെ കെ ശൈലജ

തിരുവനന്തപുരം | മന്ത്രിസഭയില്‍ പുതിയ തലമുറ വരുന്നത് സ്വാഗതാര്‍ഹമാണെന്നും തന്നെ ഒഴിവാക്കിയതില്‍ നിരാശയില്ലെന്നും കെ കെ ശൈലജ. തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായ പ്രകടനങ്ങള്‍ ഉയരേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നു. ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അത് നിര്‍വഹിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താന്‍ ഒറ്റയ്ക്ക് നടത്തിയതല്ല. നല്ല നിലയില്‍ പ്രവര്‍ത്തിക്കാനായതില്‍ സംതൃപ്തിയുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ എല്ലാ മന്ത്രിമാരും നന്നായി പ്രവര്‍ത്തിച്ചിരുന്നെന്നും ശൈലജ പ്രതികരിച്ചു.
എല്ലാവരും നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നൂറ് നൂറ് നന്ദി പറയുന്നു. പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കാമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----