Connect with us

Kerala

സി പി ഐ മന്ത്രിമാരെ തീരുമാനിച്ചു; പി പ്രസാദ്, കെ രാജന്‍, ചിഞ്ചുറാണി, ജി ആര്‍ അനില്‍

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. സി പി ഐ എക്‌സിക്യൂട്ടീവ് യോഗമാണ് പാര്‍ട്ടിയുടെ മന്ത്രിസഭാ പ്രതിനിധികളെ തിരഞ്ഞെടുത്തത്. പി പ്രസാദ്, കെ രാജന്‍, ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് മന്ത്രിമാരാവുക. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറും ഇ ചന്ദ്രശേഖരന്‍ നിയമസഭാ കക്ഷി നേതാവുമാകും.

പിളര്‍പ്പിന് ശേഷമുള്ള സി പി ഐയിലെ ആദ്യ വനിതാ മന്ത്രിയായിരിക്കും ചിഞ്ചുറാണി. പി പ്രസാദ് ചേര്‍ത്തലയില്‍ നിന്നും കെ രാജന്‍ ഒല്ലൂരില്‍ നിന്നും ചിഞ്ചുറാണി ചടയമംഗലത്ത് നിന്നും ജി ആര്‍ അനില്‍ നെടുമങ്ങാട് നിന്നുമാണ് വിജയിച്ചത്.

Latest