Connect with us

Saudi Arabia

അന്താരാഷ്ട്ര യാത്രാ വിലക്ക് നീങ്ങി; ആദ്യ ദിനത്തില്‍ യാത്ര ചെയ്തത് ആയിരങ്ങള്‍

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന കര -വ്യോമ -നാവിക പാതകള്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്ക് തുറന്ന് കൊടുത്തതോടെ ആദ്യ ദിനത്തില്‍ തന്നെ അതിര്‍ത്തി കടന്നത് ആയിരങ്ങള്‍ .

രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും , പതിനെട്ട് വയസ്സ് പൂര്‍ത്തിയായ സ്വദേശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ യാത്രാ അനുമതി നല്‍കിയിരിക്കുന്നത് .സഊദി അറേബ്യയും -ബഹ്റൈനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന കിംഗ് അല്‍-ഫഹ്ദ് കോസ്വേയിലൂടെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചത് . ഞായറാഴ്ച്ച രാത്രില്‍ തന്നെ വാഹങ്ങളുടെ നീണ്ട നിരയായായിരുന്നു അനുഭവപ്പെട്ടത് . തിരക്ക് കണക്കിലെടുത്ത് പാസ്സ്പോര്‍ട്ട് മന്ത്രാലയം ആവശ്യമായ ക്രമീകരങ്ങള്‍ നടത്തിയിരുന്നു

വിലക്ക് നീങ്ങിയതോടെ ദേശീയ വിമാനകമ്പനിയായ സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് 43 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. തലസ്ഥാനമായ റിയാദില്‍ നിന്ന് ആഴ്ചയില്‍ 153 ഷെഡ്യൂള്‍ ഫ്‌ലൈറ്റുകളും ജിദ്ദയില്‍ നിന്ന് 178 സര്‍വ്വീസുകളും നടത്തും .സഊദിയുടെ ആദ്യ സര്‍വ്വീസ് റിയാദില്‍ നിന്ന് ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് ധാക്കയിലേക്കുമാണ് നടത്തിയത് . ഇന്ത്യയില്‍ രോഗ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് തുടരുകയാണ്

---- facebook comment plugin here -----

Latest