Business
അടുത്ത ഞായറാഴ്ച നെഫ്റ്റ് സൗകര്യം തടസ്സപ്പെടും

മുംബൈ | ഓണ്‍ലൈന്‍ പണകൈമാറ്റത്തിന് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന നാഷനല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) അടുത്ത ഞായറാഴ്ച തടസ്സപ്പെടും. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ 14 മണിക്കൂറാണ് ഈ സൗകര്യം തടസ്സപ്പെടുക. സാങ്കേതിക പരിഷ്‌കാരം വരുത്തുന്നതിനാലാണ് ഇതെന്ന് റിസര്‍വ് ബേങ്ക് അറിയിച്ചു.
റിസര്‍വ് ബേങ്കിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ദേശവ്യാപക കേന്ദ്രീകൃത പണമടക്കല്‍ സംവിധാനമാണ് നെഫ്റ്റ്. വര്‍ഷത്തിലുടനീളം എല്ലാ സമയവും ഇത് ലഭ്യമാകും. പ്രകടനവും സവിശേഷതയും മെച്ചപ്പെടുത്താനാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്.
അതേസമയം, ആര്‍ ടി ജി എസ് സംവിധാനത്തിന് തടസ്സം നേരിടില്ല. ഉയര്‍ന്ന തോതില്‍ ഓണ്‍ലൈന്‍ ഫണ്ട് കൈമാറ്റം നടത്താനാണ് ആര്‍ ടി ജി എസ് ഉപയോഗിക്കുന്നത്. ഏപ്രിലില്‍ ഇതിലും പരിഷ്‌കാരം വരുത്തിയിരുന്നു.
---- facebook comment plugin here -----