Connect with us

Malappuram

തീരദേശ വാസികള്‍ക്ക് ആശ്വാസമായി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റി

Published

|

Last Updated

കനത്ത കടലാക്രമണം കാരണം ദുരിതത്തിലായ കടലുണ്ടി പഞ്ചായത്തിലെ തീരദേശ വാസികള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിലേക്ക് കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയും സ്വരൂപിച്ച ഫണ്ട് നിയുക്ത ബേപ്പൂര്‍ എം എല്‍ എ പിഎ മുഹമ്മദ് റിയാസിന് മഹല്ല് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കൈമാറുന്നു.

കടലുണ്ടി | കനത്ത കടലാക്രമണം കാരണം ദുരിതത്തിലായ തീരദേശ വാസികള്‍ക്ക് ആശ്വാസമായി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയും. കടലുണ്ടി പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലേക്ക് ക്യാഷ് സ്വരൂപിച്ച് നിയുക്ത ബേപ്പൂര്‍ എം എല്‍ എ പിഎ മുഹമ്മദ് റിയാസിന് മഹല്ല് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കൈമാറി.

ആദ്യ ഗഡുവായി അര ലക്ഷം രൂപയാണ് നല്‍കിയത്. തുടര്‍ ദിവസങ്ങളിലും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. കടലാക്രമണവും കോവിഡ് മഹാമാരിയും മത്സ്യ സമ്പത്തിന്റെ ലഭ്യതക്കുറവും കാരണം വളരെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ അദ്ധേഹം ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest