Connect with us

International

ഇസ്‌റാഈല്‍ വ്യോമാക്രമണം: അമേരിക്കയിലും പ്രതിഷേധ റാലി

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന് നേരെ വ്യോമാക്രമണം ശക്തമാക്കിയതോടെ അമേരിക്കയിലും പ്രതിഷേധം. ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂലികള്‍ വടക്കേ അമേരിക്കയിലെ നഗരങ്ങളില്‍ റാലി നടത്തി.

ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, വാഷിംഗ്ടണ്‍, മോണ്‍ട്രിയല്‍, മിഷിഗനിലെ ഡിയര്‍ബോണ്‍ എന്നിവയുള്‍പ്പെടെ നഗരങ്ങളില്‍ പ്രതിഷേധ റാലി നടന്നു. “ഇസ്‌റാഈലിന്റെ വര്‍ണ്ണവിവേചനം അവസാനിപ്പിക്കുക”, “ഗാസക്ക് സ്വാതന്ത്ര്യം അനുവദിക്കുക ” തുടങ്ങിയ പ്ലെക്കാര്‍ഡുകള്‍ ഉയത്തിയായിരുന്നു പ്രതിഷേധം.

മോണ്‍ട്രിയാലിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ ഇസ്‌റാഈല്‍ കോണ്‍സുലേറ്റിന് പുറത്തും ,വാഷിംഗ്ടണ്‍ സ്മാരകത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest