Connect with us

National

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേര്‍കോട്‌ലയെ ജില്ലയായി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

Published

|

Last Updated

ചണ്ഡീഗഡ് | പഞ്ചാബിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേര്‍കോട്‌ലയെ ജില്ലയായി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് ഈദ് ദിന സന്ദേശത്തില്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്തെ ഇരുപത്തിമൂന്നാം ജില്ലയാകും മാലേര്‍കോട്‌ല. നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മാലേര്‍കോട്‌ലയെ ജില്ലയായി പ്രഖ്യാപിച്ചത്. ഇതോടെ മേഖലയിലെ വികസനത്തിന് കൂടുതല്‍ കുതിപ്പേകും.

പ്രഖ്യാപനത്തിന് പിന്നാലെ ജില്ലക്കായി 500 കോടി രൂപ ചെലവില്‍ പുതിയ മെഡിക്കല്‍ കോളജും വനിതാ കോളജും അനുവദിച്ചിട്ടുണ്ട്. കൂടാതെ ചരിത്ര പ്രധാന നഗരിയായ മാലേര്‍കോട്‌ലയില്‍ പുതിയ ബസ് സ്റ്റാന്‍ഡ്, വനിതാ പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവയും പ്രഖ്യാപനത്തിലുണ്ട്. പുതിയ മെഡിക്കല്‍ കോളജിന് ഷേര്‍ മുഹമ്മദ് ഖാന്‍ മെഡിക്കല്‍ കോളജ് എന്നാണ് പേരിട്ടിരിക്കുന്നത്.

സംഗ്രൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മാലേര്‍കോട്ട്‌ലയെ ജില്ലയായി ഉയര്‍ത്തുമെന്ന് തിരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു. പ്രദേശത്തെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മുബാറക് മന്‍സില്‍ പാലസ് നവീകരിക്കുമെന്നും പുതിയ ജില്ല നിലവില്‍ വന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest