Connect with us

Gulf

ഫലസ്തീൻ സംഘർഷത്തെ അപലപിച്ച് സഊദി അറേബ്യ

Published

|

Last Updated

റിയാദ് | ഫലസ്തീനിൽ ഇസ്രാഈൽ നടത്തുന്ന അധിനിവേശത്തിനെതിരെ സഊദി അറേബ്യ ശകത്മായി അപലപിച്ചു. ഫലസ്തീന്റെ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഫലസ്തീൻ വിഷയത്തിൽ ചർച്ച നടത്തിയതായും അധിനിവേശത്തെ ശക്തമായി അപലപിച്ചതായും സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇസ്റാഈലിന്റെ നടപടികൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി ഫലസ്തീൻ പ്രശ്‌നത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ “സമ്പൂർണ്ണ ശ്രമങ്ങൾ” നടത്തണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

Latest