Connect with us

Kerala

ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നത് പുനസ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുനസ്ഥാപിച്ചത്. ഇതിനു പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും റെഡ് അലര്‍ട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദം ആയി മാറിയതോടെയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് ആക്കിയിരുന്നു. ഇതാണ് വീണ്ടും റെഡ് അലര്‍ട്ട് ആക്കിയത്. അതേസമയം, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരും.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നും തുടര്‍ന്നുള്ള 12 മണിക്കൂറില്‍ ചുഴലിക്കാറ്റായിരൂപാന്തരപ്പെടുമെന്നുംകേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

റെഡ് അലര്‍ട്ട്പ്രഖ്യാപിച്ച ജില്ലകള്‍
മെയ് 14: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം.
മെയ് 15: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ഓറഞ്ച് അലര്‍ട്ട്                                                                      മെയ് 14: കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
മെയ് 15: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍.
മെയ് 16: എറണാകുളം, ഇടുക്കി, മലപ്പുറം.

യെല്ലോ അലര്‍ട്ട്
മെയ് 14: കണ്ണൂര്‍, കാസര്‍കോട്.
മെയ് 15: തിരുവനന്തപുരം, പാലക്കാട്.
മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
മെയ് 17: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം.
മെയ് 18 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.

---- facebook comment plugin here -----

Latest