Kerala
മുന്‍ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹസക്കുഞ്ഞ് അന്തരിച്ചു

കൊച്ചി | കേരളത്തിന്റെ മുന്‍ ഡപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കെ എം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി ജുമാ മസ്ജിദ് പള്ളിയില്‍ നടക്കും.
1982ല്‍ മട്ടാഞ്ചേരിയില്‍നിന്നു നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഹംസക്കുഞ്ഞ് 1986വരെ ഡെപ്യൂട്ടിയ സ്പീക്കറായി തുടര്‍ന്നു. 1973 മുതല്‍ രണ്ടര വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ മേയറായിരുന്നു. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ജി സി ഡി എ അതോറിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
---- facebook comment plugin here -----