Connect with us

National

മോദി ഫോളോ ചെയ്യുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊവിഡ് ചികിത്സ ലഭിക്കാതെ മരിച്ചു;മോദിയും യോഗിയും സഹായിച്ചില്ലെന്ന് കുടുംബം

Published

|

Last Updated

ആഗ്ര | പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അമിത് ജയ്‌സ്വാള്‍ കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ചു. ഏപ്രില്‍ 29നാണ് അമിതിന്റെ മരണം. ആഗ്രയിലെ ആശുപത്രികളില്‍ ഒരു കിടക്കക്കായി സഹായം മോദിയോടടക്കം സഹായം അഭ്യര്‍ഥിച്ചെങ്കിലും കിട്ടാതായതോടെ ഏപ്രില്‍ 29നാണ് 42കാരനായ അമിത് മരിച്ചത്. അമിതിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മാതാവും കൊവിഡ് ബാധിച്ചു മരിച്ചു.

കൊവിഡ് ചികിത്സക്കായി സഹായമഭ്യര്‍ഥിച്ച് അമിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് മോദിയേയും യോഗി ആദിത്യനാഥിയെയും ടാഗ് ചെയ്ത് കുടുംബം പോസ്റ്റിട്ടിരുന്നു. റെംഡിസിവിര്‍ ഇന്‍ജക്ഷനുകള്‍ ലഭിക്കുന്നതിന് സഹായിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇവരില്‍നിന്ന് യാതൊരു സഹായവും ലഭിച്ചില്ല.തുടര്‍ന്നാണ് മരണം.

മോദിക്കെതിരെയോ യോഗിക്കെതിരെയോ ആരെങ്കിലും മോശമായി പറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ മര്‍ദിക്കുന്നതിനു പോലും അമിത് തയാറായിരുന്നു മൂത്ത സഹോദരി സോനു അല്‍ഗ പറയുന്നു. ഒരുപാട് നീണ്ട അന്വേഷണങ്ങള്‍ക്കൊടുക്കം മഥുരയിലെ നിയതി ആശുപത്രിയില്‍ അമിത്തിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒന്‍പതു ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം മരണത്തിനു കീഴടങ്ങി. അന്നു തന്നെ സോനുവും ഭര്‍ത്താവും അമിത് തന്റെ കാറില്‍ പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രം കീറിയെറിഞ്ഞു. ഒരിക്കലും മോദിയോട് ക്ഷമിക്കാനാകില്ലെന്ന് ഇവര്‍ പറയുന്നു.

അമിത്തിന്റെയും മാതാവിന്റേയും ചികില്‍സയ്ക്കായി ആശുപത്രി അധികൃതര്‍ അധികനിരക്ക് ഈടാക്കിയെന്നും കുടുംബം ആരോപിക്കുന്നു. അമിത്തിന്റെ പത്തു ദിവസത്തെ ചികില്‍സയ്ക്കു വേണ്ടി 4.75 ലക്ഷവും അമ്മയുടെ 20 ദിവസത്തെ ചികില്‍സയ്ക്ക് 11 ലക്ഷം രൂപയുമാണ് ആശുപത്രി ഈടാക്കിയത്‌

---- facebook comment plugin here -----

Latest