Connect with us

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട കൊവിഡ് രോഗി മരിച്ചു

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ മതിയായ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട രോഗി മരിച്ചു. വാടാനപ്പള്ളി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍ ചികിത്സക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ആരോപിച്ചിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചെയ്തുവരുന്നയാളാണ് നകുലന്‍. ഒരാഴ്ച മുന്‍പാണ് നകുലന്‍ വിഡിയോ പോസ്റ്റ് ചെയ്തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാള്‍ വിഡിയോയില്‍ ആരോപിച്ചിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച ശേഷം നകുലനെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അല്പം വൈകിയിരുന്നുവെങ്കിലും ഒരു ഘട്ടത്തിലും ചികിത്സ മുടങ്ങിയിരുന്നില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.

Latest