Connect with us

Kerala

ചുഴലിക്കാറ്റിന് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും, അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മെയ് 14, 15 തീയതികളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകരുത്. നിലവില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടുന്ന മല്‍സ്യ തൊഴിലാളികള്‍ക്ക്, എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചേരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായുസേനയുടെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുിനും വെള്ളപ്പൊക്കത്തിനുംമസാധ്യതയുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും, മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ അപകടങ്ങള്‍ ഉണ്ടാവാനും സാധ്യത ഉള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest