Connect with us

Kerala

അമിത ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും

Published

|

Last Updated

തിരുവനന്തപുരം | സ്വകാര്യ സ്‌കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നതു ശരിയല്ലെന്നും വിദ്യാഭ്യാസവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സര്‍വീസിലേക്കു തിരികെ വരാന്‍ സമയം കൊടുത്തശേഷവും വരാത്ത ജീവനക്കാര്‍ക്ക് ഇനി സാധ്യതയില്ലെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 20ന് സത്യപ്രതിജ്ഞ ചെയ്യുന്ന നിലയ്ക്കാണു കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മന്ത്രിസഭയില്‍ ആരൊക്കെയുണ്ടെന്നതിനെക്കുറിച്ച് ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം കുടുംബാംഗത്തെപോലെയാണ് പലരും ഗൗരിയമ്മയെ കാണുന്നതെന്നും അതിനാലാണ് 300പേര്‍ക്ക് പൊതുദര്‍ശനത്തിന് അനുമതി കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതു പാലിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ അതില്‍ കൂടുതല്‍പേര്‍ വന്നിട്ടുണ്ടാകും. അവരെ ബലം പ്രയോഗിച്ച് തള്ളിക്കളയുന്ന നില സ്വീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു