Kerala
കൊവിഡ് പ്രതിരോധം മികച്ച് രീതിയില്‍ നടപ്പാക്കാനാകുന്നത് നഴ്‌സ്മാരുടെ മികച്ച പ്രവര്‍ത്തനത്താല്‍: മുഖ്യമന്ത്രി

തിരുവനന്തപുരം | നഴ്‌സസ് ദിനത്തില്‍ നഴ്‌സ്മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പോരാട്ടത്തിന്റെ മുന്നണിയില്‍ സ്വന്തം ജീവന്‍ പണയം വെച്ച് പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്‌സുമാരോട് കേരളത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
20 ലക്ഷത്തോളം നഴ്‌സുമാരാണ് ഈ കാലയളവില്‍ കൊവിഡ് ബാധിതരായത്. മൂവായിരത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. വെല്ലുവിളി മുന്നിലുണ്ടായിട്ടും സമൂഹത്തിന് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. കൊവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടപ്പാക്കാനായത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ്പ ആക്രമണത്തില്‍ ലിനിക്ക് സ്വന്തം ജീവന്‍ നല്‍കേണ്ടി വന്നു. നാടിനായി നഴ്‌സുമാര്‍ സഹിക്കുന്ന ത്യാഗത്തിന് നന്ദി പറയണം. നഴ്‌സുമാര്‍ക്ക് സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം.
എ മിഷന്‍ ഫോര്‍ ഫ്യൂചര്‍ ഹെല്‍ത്ത് കെയര്‍ എന്നതാണ് ഇത്തവണത്തെ സന്ദേശം. കൊവിഡ് മഹാമാരി ലോകത്തെല്ലായിടത്തെയും ആരോഗ്യസംവിധാനത്തിന്റെ ശക്തിയും ദൗര്‍ബല്യവും വെളിവാക്കി. അതില്‍ വികസിത-വികസ്വര ഭേദമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു