Connect with us

Covid19

ഇടുക്കിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ നിറയുന്നു: കെ ജി എം ഒ എ

Published

|

Last Updated

ഇടുക്കി | ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികളാല്‍ നിറയുകയാണെന്ന് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) മുന്നറിയിപ്പ്. 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ബെഡുകളുടെ എണ്ണമടക്കം കൂട്ടണം. ഇനി പുിയ രോഗകള്‍ വന്നാല്‍ സൗകരങ്ങളില്ലാത്ത അവസ്ഥയാണ്. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയാലെ ഇതിന് പരിഹാരമാകൂവെന്നും കെ ജി ഒ എ ജില്ലാ പ്രസിഡന്റ് ഡോ. സാം വി ജോണ്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആണ്. രണ്ടു ആശുപത്രികള്‍ മാത്രമാണ് ജില്ലയില്‍ കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്.രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മറ്റു ആശുപത്രികളും കൊവിഡ് ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനമെങ്കിലും കൊവിഡിനായി മാറ്റിവെച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

Latest