Kerala
ബി ജെ പി ജില്ലാ നേതൃയോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശം

കോഴിക്കോട് | തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബി ജെ പി കോഴിക്കോട് ജില്ലാ നേതൃയോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനം ശക്താമായപ്പോള്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ യോഗം ബഹിഷ്‌കരിച്ചു. എന്നാല്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിളിച്ചുചേര്‍ത്ത യോഗത്തിനായാണ് മുരളീധരന്‍ യോഗത്തിനിടെ പോയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
മണ്ഡലം പ്രസിഡന്റുമാരാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. സംസ്ഥാന പ്രസിഡന്റ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതോടെ മറ്റിടങ്ങളില്‍ ശ്രദ്ധിക്കാന്‍ ആളില്ലാതായെന്ന് വിമര്‍ശനമുയര്‍ന്നു.
കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഏകോപനത്തില്‍ മുരളീധരന് വീഴ്ച സംഭവിച്ചുവെന്നും ജില്ലയിലെ നേതാക്കള്‍ ആരോപണമുന്നയിച്ചു. ഇതോടെ യോഗത്തില്‍ സംസാരിക്കാതെ മുരളീധരന്‍ പോകുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ പറഞ്ഞു.